Monday, January 17, 2011

നിലാവിലെ സ്വപ്നങ്ങള്‍

നിലാവിന്‍ ഹിമകണങ്ങളില്‍ ആര്‍ദ്രമായ്
പൊഴിയും നക്ഷത്രമായ് നില്പൂ
മനസ്സിലെ മണിമുത്തായ് പൊഴിയുന്ന സ്വപ്നങ്ങള്‍.
മൂകമായ് എന്‍ ഹൃദയത്തില്‍ നില്ലും മാഞ്ഞീടവേ
നിറയുന്നു മനസ്സില്‍ സ്നേഹത്തിന്‍ സ്പന്ദനങ്ങള്‍.
നിറയുന്നു തീരാ ദു:ഖത്തിന്‍ നാഴികക്കല്ലുകള്‍
എന്‍ ജീവിതവേളയില്‍.

ശ്രേയാ വിജയന്‍
9 എ.
സെന്റ് ജോസഫ്സ് എച്ച് എസ് കുടക്കച്ചിറ

Thursday, January 6, 2011

ദേവദാരം

ദേവദാരം തന്‍ ചുവട്ടിലിരുന്നു ‍‌‌‌‌‌‌‌ഞാന്‍
എന്‍ മണിവീണയില്‍ ശ്രുതി ചേര്‍ക്കെ
മനസ്സിന്റെ തലങ്ങളില്‍ കോലക്കുഴല്‍ വിളിച്ചു
എന്‍ വീണ സര്‍ഗരാഗം മൂളി

ഇലകള്‍ പൊഴിയുംശിശിരം വരവായ്
അരുണിമതന്‍ മൃദു ആന്ദോളനം
അനുരാഗിണിയായ കന്യക തന്‍ ശ്വാസം പോലെ
വ്യക്തമെനിക്കാപ്പൊരുള്‍ ഓര്‍മ്മകളായ്

ഹൃദയനിമന്ത്രിത സുന്ദരതത്ത്വമായ്
വസന്തപരാഗമണിഞ്ഞു നില്‍ക്കെ
മഹിതാകൃതിയാം മാനവജീവിത-Align Rightശില്പമുദിപ്പതു കാണ്മൂ ഞാന്‍


അരുന്ധതി വി.വി
സെന്റ് ജോസഫ്സ് എച്ച്. എസ് കുടക്കച്ചിറ